Ticker

6/recent/ticker-posts

ജീവിച്ചിരിക്കുമ്പോഴാണ് ആളുകളുടെ നന്മ കാണാൻ ശ്രമിക്കേണ്ടത്, മരിച്ചിട്ടല്ല: ഡോ.അബ്ദുൾ സമദ്സമദാനി എം പി

കാഞ്ഞങ്ങാട്: ആദരവ് കൊടുക്കുകയെന്നതു വലിയ കാര്യമാണെന്നും  ചെയ്ത സേവനങ്ങളെ എടുത്തുപറയുന്നത് നന്മയാണെന്നും ഡോ. അബ്ദുസമദ് സമദാനി എം പി പറഞ്ഞു.  കാഞ്ഞങ്ങാട്ട് നടന്ന സമാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോഴാണ് ആളുകളുടെ നന്മ കാണാൻ ശ്രമിക്കേണ്ടത്. അല്ലാതെ മരിച്ചിട്ടല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി മുൻ ചെയർമാനും രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ടി. അബൂബക്കർ ഹാജി, പ്രസവ ശുശ്രൂഷ രംഗത്ത് പ്രമുഖനായ ഡോ. കെ കുഞ്ഞാമദ്, ശിശുരോഗ വിദഗ്ധൻ ഡോ. എ. സി പത്മനാഭൻ, കാരുണ്യ പ്രവർത്തകൻ ചാക്കോ മുല്ലക്കൊടിയിൽ, ഫോട്ടോഗ്രഫർ സുകുമാരൻ ആശിർവാദ്, കാഞ്ഞങ്ങാട് നഗരസഭയിലെ മുൻ ചെയർമാൻമാരായ വി.ഗോപി, കെ.വേണുഗോപാലൻ നമ്പ്യാർ, ഡോ.വി.ഗംഗാധരൻ, അഡ്വ.എൻ. എ ഖാലിദ്, ഹസീന താജുദ്ദീൻ എന്നിവരെ ആദരിക്കുന്ന ചടങ്ങാണ് നടന്നത്. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ ഖാദർ മാങ്ങാട് അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. ഇ . ചന്ദ്രശേഖരൻ എം. എൽ. എ, നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത എന്നിവർ അനുമോദന ചടങ്ങുകൾ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, ഡി. സി.സി പ്രസിഡൻ്റ് പി. കെ. ഫൈസൽ,  അഡ്വ. സി.കെ.ശ്രീധരൻ, ബി. സുകുമാരൻ, എച്ച്. ഗോകുൽ ദാസ് കാമത്ത്, കെ. മുഹമ്മദ് കുഞ്ഞി, സി. കെ. കെ മാണിയൂർ, സി. കുഞ്ഞാമദ് പാലക്കി,  കെ. സുകുമാരൻ സി.യുസഫ് ഹാജി, എം. എ ലത്തീഫ്, ബഷീർ ആറങ്ങാടി, റംസാൻ ആറങ്ങാടി സംസാരിച്ചു.
Reactions

Post a Comment

0 Comments