Ticker

6/recent/ticker-posts

കള്ളാറിൽ നിന്ന് കാണാതായ യുവതിയെ കാഞ്ഞങ്ങാട്ട് പീഡിപ്പിച്ചു

കാഞ്ഞങ്ങാട്: :കള്ളാറിൽ നിന്നും കാണാതായി മൂന്നു ദിവസങ്ങൾക്കുശേഷം കാഞ്ഞങ്ങാട് കണ്ടെത്തിയ 26 കാരി കാഞ്ഞങ്ങാട് ലൈംഗിക പീഡനത്തിന് ഇരയായി കാഞ്ഞങ്ങാട് പയ്യന്നൂർ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി ചിലർതന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ മൊഴി നൽകി ഈ മാസം 24 ഉച്ച മുതലാണ് യുവതിയെ കാണാതായത് കാഞ്ഞങ്ങാട്ടേക്ക് ജോലിക്ക് പോയ യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് രാജപുരം പോലീസിൽ പരാതി നൽകി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ 28 ന് ഉച്ചക്ക് കാഞ്ഞങ്ങാട് കണ്ടെത്തുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ ശേഷം മജിസ്ട്രേറ്റ് മൊഴി എടുത്തു ഒരാൾ വിവാഹ വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായും മറ്റൊരാളും പീഡിപ്പിച്ചതായും യുവതി പറഞ്ഞു വീട്ടിലേക്കു പോകാൻ കൂട്ടാക്കാത്ത യുവതിയെ പരവനടുക്കം മഹിളാമന്ദിരത്തിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പ്രതിയെ കണ്ടെത്താൻ മജിസ്ട്രേറ്റ് കോടതി രാജപുരം പോലീസിന് നിർദ്ദേശം നൽകി
Reactions

Post a Comment

0 Comments