Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിന്ന് കുട്ടികൾക്കൊപ്പം പിടിയിലായ തമിഴ് യാചക സ്ത്രിയെ ഡിഎൻഎ പരിശോധന നടത്താൻ കോടതി ഉത്തരവ്

കാഞ്ഞങ്ങാട് :  റിമാൻഡിൽ കഴിയുന്ന തമിഴ്നാട് സേലം സ്വദേശിനി മല്ലിക 56യേയും  സർക്കാർ അഗതിമന്ദിരത്തിൽ കഴിയുന്ന  രണ്ടു കുട്ടികളെയും ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി അനുവാദം നൽകി. യാചകവൃത്തിക്കിടയിൽ കസ്റ്റഡിയിലെടുത്ത മല്ലികയുടെ കൂടെയുണ്ടായിരുന്നത് മക്കളാണെന്നാണ്  പറഞ്ഞത്. എന്നാൽ  സംശയത്തിനിട  നൽകിയതിനെ തുടർന്നാണ് പോലീസ് ഇവരുടെ ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങിയത്. തുടർന്ന് ഹൊസ്ദുർഗ് എസ്.ഐ. കെ പി സതീഷാണ്  ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷയെ തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്ക് അനുവാദം നൽകിയത്. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് പോലീസ് നടപടി ശക്തമാക്കിയത്. ഭിക്ഷക്കാർ ക്ക് പിന്നിൽ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കുട്ടികളെ യെത്തിച്ച് കൊടുക്കുന്നത് ഇവരാണെന്ന് സംശയം പലഭാഗത്തുനിന്നും ഉയരുന്നുണ്ട് ഇതേതുടർന്നാണ് പൊലീസ് അസാധാരണ നടപടികളിലേക്ക് നീങ്ങുന്നത്.  വിധേയമാക്കുന്നത്
Reactions

Post a Comment

0 Comments