Ticker

6/recent/ticker-posts

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവതിയെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ബന്ധുവിനെ റബ്ബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ കടുമേനി സർക്കാരിയിലെ കുഞ്ഞിക്ക (70) യെയാണ് തൂങ്ങി മരിച്ച നിലയിൽ.  മൃതദേഹത്തിന് പഴക്കമുണ്ട്. ഇന്നു രാവിലെ കടുമേനിയിലെ റെജിയുടെ റബ്ബർതോട്ടത്തിലാണ്  മരിച്ചനിലയിൽ കണ്ടത്.ഈ വിഭാഗത്തിന് ദുർഗന്ധം വമിച്ചതിനെ തുടർന്ന്  നാട്ടുകാർ  നടത്തിയ  തിരച്ചിലിനിടെയാണ് ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടത്. സർക്കാരിയിലെ ഗിരീഷിൻ്റ ഭാര്യ മഞ്ജുവിനെയാ ണ് കുഞ്ഞിക്ക മഴു കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഗിരീഷിൻ്റെ അമ്മയുടെ അമ്മാവനാണ് കുഞ്ഞിക്ക. വീട്ടിൽ വച്ചാണ് സംഭവം.  മഞ്ജുവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.   തുടർന്ന് കുഞ്ഞിക്കക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിക്ക ഒളിവിൽ പോയതായാണ് പൊലീസ് സംശയിച്ചത്.
Reactions

Post a Comment

0 Comments