Ticker

6/recent/ticker-posts

ജെ സി ഐ ബേക്കൽ ഫോർട്ടിന് പുതിയ ഭാരവാഹികൾ

ബേക്കൽ: ജെസി ഐബേക്കൽ ഫോർട്ട് പ്രസിഡന്റായി ഷംസീർ അതിഞ്ഞാലിനെയും സെക്രട്ടറിയായി സഫ്‌വാൻ അഹമദ് മൊയ്തുവിനെയും ട്രഷററായി മുനീർ സാൾട്ട് കളനാടിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി ശരീഫ് പൂച്ചക്കാട്, ഉമറുൽ ഫാറൂക്ക്, ഇസ്ഹാക്ക് മുട്ടുന്തല, സുധൻ ചാലിങ്കാൽ, അനസ് മുസ്തഫ  എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഖാലിദ് ബാവിക്കര, സമീർ ബേക്കൽ, ഡയറക്ടർമാരായി ഡോ.. നൗഫൽ കളനാട്, ജിഷാദ് ചെർക്കള, ഖാദർ പള്ളിപ്പുഴ, മൻസൂർ കാർസ്പാ, നസീർ പള്ളിപ്പുഴ എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് ബി.കെ.സാലിം ബേക്കൽ അദ്ധ്യക്ഷനായിരുന്നു. ഷരീഫ് കാപ്പിൽ, ഫാറൂക്ക് കാസ്മി, കെ.ബി.എം ശരീഫ്, സൈഫുദീൻ കളനാട്, ഹസൈനാർ ഉദുമ,  ഷാനവാസ് എം ബി, ഫത്താഹ് മൗവ്വൽ, മുഹമ്മദലി മഠത്തിൽ എന്നിവർ സംസാരിച്ചു.
Reactions

Post a Comment

0 Comments