Ticker

6/recent/ticker-posts

പി.ജയരാജൻ മടിക്കൈയിൽ

മടിക്കൈ:പൂത്തക്കാൽ റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 16ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്കാണ് ചടങ്ങ്. കെവി കുമാരൻ അധ്യക്ഷനാകും. സി പ്രഭാകരൻ, എം രാജൻ, കെ നാരായണൻ, ഒ കുഞ്ഞികൃഷ്ണൻ, എം കുഞ്ഞമ്പു എന്നിവർ പങ്കെടുക്കും. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലബ്ബിന് പുതുതായി നിർമ്മിച്ച കെട്ടിടം 2020 മാർച്ചിൽ പി ജയരാജൻ ഉദ്ഘാടനം ചെയ്യാൻ തീയ്യതി കുറിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെ മാറ്റി വെക്കുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് ജയരാജൻ മടിക്കൈയിലെത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് നടത്തുക.
Reactions

Post a Comment

0 Comments