Ticker

6/recent/ticker-posts

നവോത്ഥാന സമ്മേളനത്തിന് തുടക്കം

കാസർഗോഡ് :  കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജാഗ്രതയാണ് കരുത്ത് എന്ന ശീർഷകത്തിൽ സംസ്ഥാനത്തുടനീളം സോൺ കേന്ദ്രീകരിച്ച് നടത്തിവരുന്നനവോത്ഥാന സമ്മേളനത്തിന്ജില്ലയിൽ ആവേശകരമായ തുടക്കം. കാസറഗോഡ് സോണിൽ ഉളിയത്തടുക്ക സൺഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ  പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സോൺ പ്രസിഡന്റ്‌ സയ്യിദ് അബ്ദുൽ കരീം അൽഹാദീ അധ്യക്ഷനായി. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എൻ.ജഅ്ഫർ, എസ്.വെെ.എസ് ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബശീർ പുളിക്കൂർ പ്രസംഗിച്ചു.    സയ്യിദ് യു.പി.എസ്. തങ്ങൾ, സയ്യിദ് അലവി തങ്ങൾ, സയ്യിദ് അശ്‌റഫ് തങ്ങൾ മുട്ടത്തൊടി, സയ്യിദ് ഹംസ തങ്ങൾ,സയ്യിദ് ഖാലിദ് തങ്ങൾ, എസ്.കെ. കുഞ്ഞിക്കോയ തങ്ങൾ, എം.പി. അബ്ദുല്ല ഫൈസി നെക്രാജെ, ജഅ്ഫർ സഖാഫി മധൂർ, അഹ്‌മദ്‌ സഅ്ദി ചെങ്കള, ശംസീർ സൈനി, മുഹമ്മദ്‌ ടിപ്പു നഗർ, ഇത്തിഹാദ് മുഹമ്മദ്‌ ഹാജി, ശാഫി പട്ല, ഹാജി അമീറലി ചൂരി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. അബ്ദുൽ റസ്സാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും എ.എം.മഹമൂദ് മുട്ടത്തൊടി നന്ദിയും പറഞ്ഞു
Reactions

Post a Comment

0 Comments