Ticker

6/recent/ticker-posts

പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് നിരവധി പേർ

കാഞ്ഞങ്ങാട്: ജില്ലാ പൊലീസ് ചീഫിൻ്റെ നിർദേശത്തെത്തുടർന്നുള്ള സ്പെഷ്യൽ ഡ്രൈവിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ  വിദേശമദ്യവും  മയക്കുമരുന്നും പിടിച്ചു. പൊലീസ് ചീഫ് വൈഭവ് സക്സേനയുടെ നിർദേശത്തെതുടർന്നാണ് ഇന്നലെ പൊലീസിൻ്റെ  റെയ്ഡ്. പള്ളിക്കര ചെർക്കാപാറയിൽ എട്ട് ലിറ്റർ വിദേശമദ്യവുമായി ചെർക്കാപാറയിലെ  രഞ്ജിത്തിനെ (32)  ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ കെവി രാജീവനെെ (42)  നാല് ലിറ്റർ വിദേശമദ്യവുമായി നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി വലിച്ച രണ്ടുപേർ അറസ്റ്റിലായി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നും പിടിച്ചെടുത്തു.
Reactions

Post a Comment

0 Comments