കാഞ്ഞങ്ങാട് കാറപകടത്തിൽ മരിച്ച പുല്ലൂർ വിഷ്ണു മംഗലത്തെ അഖിൽ രാജ് അപകടത്തിൽപ്പെട്ടത് ജോലി ലഭിച്ച സുഹൃത്തിനെ ലണ്ടനിലേക്ക് പറഞ്ഞ യക്കാനുള്ള തിരക്കിനിടയിൽ. ഈ മാസം 16ന് ജില്ലാ ആശുപത്രിക്ക് മുൻവശത്തെ റോഡിലെ ഇറക്കത്തിലാണ് അപകടമുണ്ടായത്. 17 നു പുലർച്ചെ സുഹൃത്ത് വിഷ്ണുമംഗലത്തെ അഭിരാജ് ലണ്ടനിലേക്ക് പോകേണ്ടതായിരുന്നു. ഇതിനായി തലേന്ന് കാറിൽ പെട്രോൾ നിറക്കാനാണ് അഖിലും സുഹൃത്തുക്കളും യാത്ര പുറപ്പെട്ടത്.
വിഷ്ണുമംഗലത്തെ രാജൻ -സുനിത ദമ്പതികളുടെ മകനാണ് അഖിൽ രാജ്. പുല്ലൂർ ഐടിഐ വിദ്യാർത്ഥിയാണ്. എസ് എഫ് ഐ പുല്ലൂർ ലോക്കൽ കമ്മിറ്റിയംഗം, ബാലസംഘം വില്ലേജ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു സഹോദരി: സ്നേഹ.
0 Comments