Ticker

6/recent/ticker-posts

കാഞ്ഞങ്ങാടിന് സ്വന്തം ബിഗ് മാൾ ,ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾഒരുങ്ങി

കാഞ്ഞങ്ങാട്: അത്യുത്തരജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളും ഫ്‌ളാറ്റ് സമുച്ചയവുമായി കാഞ്ഞങ്ങാട് മെയിന്‍ റോഡരികില്‍ ബിഗ്മാള്‍ ആന്‍ഡ് ബിഗ്മാള്‍ റസിഡന്‍സി ഒരുങ്ങി. ആറു നിലകളില്‍ 1.40 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ബിഗ്മാളും ബിഗ്മാള്‍ റസിഡന്‍സിയും സജ്ജമായിരിക്കുന്നത്.
മൂന്നു നിലകളില്‍ കമേഴ്‌സ്യല്‍ സ്ഥാപനങ്ങളും മുകളിലെ മൂന്നു നിലകളില്‍ ദിവസ വാടകയ്ക്കു നല്‍കുന്ന ഫ്‌ളാറ്റുകളും  പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള മുറികളുമാണുള്ളത്.  ആറു ബെഡ്‌റൂമുകളുള്ള ഒരു ഫ്‌ളാറ്റും മൂന്നു ബെഡ്‌റൂമുകളുള്ള  എട്ടു ഫ്‌ളാറ്റുകളും രണ്ട് ബെഡ്‌റൂമുകളുള്ള രണ്ടു ഫ്‌ളാറ്റും 54 ഡബിള്‍ റൂമുകളുമാണ് മുകളിലെ മൂന്നു നിലകളിലായുള്ളത്.
സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, വൈഫൈ സൗകര്യങ്ങളും ലഭ്യമാണ്.
150 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കാസര്‍ഗോഡ് ജില്ലയിലാദ്യമായി പല തട്ടുകളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ലിഫ്റ്റ് സൗകര്യവും ബിഗ്മാളിലുണ്ട്. ഷോപ്പിംഗ് സെന്ററുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഫുഡ്‌കോര്‍ട്ട് തുടങ്ങിയവയും കമേഴ്‌സ്യല്‍ ഏരിയയിലുണ്ടാകും. മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാകും വിധം അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം വൈവിധ്യമാര്‍ന്ന സ്ഥാപനങ്ങള്‍ മാളിലുണ്ടാകും.
കാസര്‍ഗോഡ് ജില്ലയില്‍ ബിസിനസ് രംഗത്തും ആതുരശുശ്രൂഷാ മേഖലയിലും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാലക്കി ഗ്രൂപ്പിന്റേതാണ് ബിഗ്മാളും ബിഗ്മാള്‍ റസിഡന്‍സിയും. കാഞ്ഞങ്ങാടിന്റെ വികസനക്കുതിപ്പിന് ആക്കം വര്‍ധിപ്പിക്കുന്നതാകും ഈ സംരംഭമെന്ന് ചെയര്‍മാന്‍ സി കുഞ്ഞാമദ് ഹാജി പാലക്കി പറഞ്ഞു. മെട്രോ നഗരങ്ങളിലെ ഷോപ്പിംഗ് അനുഭവം കാഞ്ഞങ്ങാട്ടും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തമായ സ്ഥാപനങ്ങളാണ് ഈ ഷോപ്പിംഗ് മാളില്‍ എല്ലാ തലങ്ങളിലുമുള്ള ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താന്‍ വൈവിധ്യങ്ങളുടെ ലോകമൊരുക്കുന്നത്.  ബിഗ്മാളിലെ നീന്തല്‍ക്കുളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനത്തിന് സൗകര്യമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളധികൃതരുടെ സാക്ഷ്യപത്രവുമായി വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ബിഗ്മാള്‍ ചെയര്‍മാന്‍ അറിയിച്ചു.
മാനേജിംഗ് ഡയറക്ടർ സി.ഷംസുദ്ദീൻ പാലക്കി, ഡയറക്ടർ ഖാലിദ് സി.പാലക്കി, എ.ഹമീദ് ഹാജി, അഡ്വ. യു.വി.മുഹമ്മദ്, ശോഭിക വെഡിംഗ്സ് ജനറൽ മാനേജർ  എൽ .എം. ദാവൂദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Reactions

Post a Comment

0 Comments