കാഞ്ഞങ്ങാട് :മാസ്ക് ധരിക്കാൻ പറഞ്ഞതിന് ഡോക്ടറുടെ മുഖത്ത ടിച്ചുപരിക്കേൽപിച്ചു. ഇന്നലെ മാവുങ്കാലിലെ സഞ്ജീവനി ആസ് പത്രിയിലാണ് സംഭവം. ഡോ. കൽമത്തിൻ്റെ മുഖത്താണടിച്ചത്. യുവാവ് അത്യാഹിത വിഭാഗത്തിലുടെ മാസ്ക് ധരിക്കാതെ നടന്നു പോയപ്പോൾ ഇക്കാര്യം ഓർമ്മിപ്പിച്ചതിനാണ് പ്രകോപിതനായ യുവാവ് ഡോക്ടറുടെ മുഖത്തടിച്ചത്. ഡോക്ടറുടെ പരാതിയിൽ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
0 Comments