Ticker

6/recent/ticker-posts

എസ് എഫ് ഐ പ്രവർത്തകന്റെ കൊല:കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രകടനത്തിനിടെ കോൺഗ്രസ്സ് ഓഫീസിന് നേരെ അക്രമം

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട്ട് കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നടന്ന ഡിവൈഎഫ്ഐ പ്രകടനത്തിൽ പങ്കെടുത്തവർ  കോൺഗ്രസ് ഓഫീസിനു നേരെ കല്ലെറിഞ്ഞു. പുതിയ കോട്ടയിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ് കല്ലേറ്. ജനൽ ഗ്ലാസുകൾ തകർന്നിട്ടുണ്ട്.   പ്രകടനത്തിന് വൻ പോലീസ് അകമ്പടിയുണ്ടായിരുന്നു.
Reactions

Post a Comment

0 Comments