കാഞ്ഞങ്ങാട്: കോടതിയിൽ ഹാജരാകാനെത്തിയ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട മൂന്നുപേർ കോടതി പരിസരത്ത് പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ ബുധൻ ഹൊസ്ദുദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിസരത്താണ് സംഭവം. ശ്രീകൃഷ്ണ മന്ദിരത്തിന് സമീപത്ത് താമസിക്കുന്ന ദേവദാസിനെയും ഭാര്യയേയും വീടുകയറി ആക്രമിച്ച കേസിലെ പോലീസ് തിരയുന്ന മൂന്ന് പ്രതികളാണ് കോടതിയിൽ കീഴടങ്ങാനെത്തിയത്. എന്നാൽ കോടതി പരിസരത്തെ ത്തുമ്പോഴേക്കും പോലീസിനെ കണ്ട് അറസ്റ്റ് ഭയന്ന് രക്ഷപ്പെടുകയായിരുന്നു.
പോലീസ് രേഖകളിൽ പ്രതികളുടെ പേരില്ലാത്തതിനാൽ സംഘത്തിന്റെ ജാമ്യാപേക്ഷ കോടതി സ്വീകരിച്ചില്ല.
രക്ഷപ്പെട്ട പ്രതികൾക്ക് വേണ്ടി പോലീസ് വ്യാപക തിരച്ചിൽ നടത്തി.
കർണാടകയിലുൾപ്പെടെ പ്രതികൾക്ക് വേണ്ടി പോലീസ് നേരത്തെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു
സ്വർണ്ണം, കാർ ഉൾപ്പെടെയാണ് തട്ടിയെടുത്തത്.
0 Comments