Ticker

6/recent/ticker-posts

അജാനൂർ ഇട്ടമ്മലിൽ നിന്ന് സ്ക്കൂളിലേക്ക് പോയ 9 വയസ്സുകാരിയേയും 13 വയസ്സുകാരനെയും കാണാതായി, മണിക്കുറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കുട്ടികളെ തിരിച്ചുകിട്ടി

 കാഞ്ഞങ്ങാട്  :സഹോദരങ്ങളായ രണ്ടു വിദ്യാർഥികളെ കാണാതായത് പരിഭ്രാന്തി പരത്തി.അജാനൂർ കൊളവയൽ ഇട്ടമ്മലിലെ 9, 13 വയസ്സുള്ള വിദ്യാർഥികളെയാണ് കാണാതായത്. മാതാവ് പരാതി നൽകിയതിനെ തുടർന്ന് ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തിരുന്നു. പൊലിസിൻ്റെയും നാട്ടുകാരുടെയുംഅന്വേഷണത്തിനൊടുവിൽ കൊളവയലിലെ ക്ഷേത്ര പരിസരത്തു നിന്നാണ് കണ്ടെത്തിയത്.   രാവിലെ വീട്ടിൽ നിന്നും ചിത്താരിയിലെ സ്കൂളിലേക്കു പുറപ്പെട്ട രണ്ടു പേരും അവിടെയെത്താത്തതിനാൽ സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചന്വേഷിച്ചപ്പോഴാണ് കാണാതായതറിയുന്നത്. ഉടൻ വീട്ടുകാരും നാട്ടുകാരും കുട്ടികളെ തേടിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലിസുമെത്തി.  വിവിധയിടങ്ങളിൽ വാഹന പരിശോധനയും സി. സി. ടി. വി പരിശോധനയും തുടങ്ങി.  അതിനിടെയാണ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇരുവരെയും കണ്ടെത്തിയത്.
Reactions

Post a Comment

0 Comments