Ticker

6/recent/ticker-posts

പെരിയയിലെ ബാങ്കിൽ നിന്ന് 9 ലക്ഷത്തിന്റെ സ്വർണ്ണം തട്ടിയെടുത്ത അപ്രൈസറെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയിലേക്ക്

കാഞ്ഞങ്ങാട് ബാങ്കിൽ നിന്ന് സ്വർണവുമായി മുങ്ങിയ കേസിൽ റിമാൻഡിൽ കഴിയുന്ന അപ്രൈസറെ  കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലിസ് കോടതിയെ സമീപിക്കും. പെരിയയിലെ കാനറാ ബാങ്ക് ശാഖ അപ്രൈസർ ചെമ്മട്ടംവയൽ സ്വദേശി മണിയാണ് റിമാൻഡിൽ കഴിയുന്നത്. ഒൻപതു ലക്ഷം രൂപയുടെ സ്വർണവുമായി മുങ്ങിയ മണിയെ ബേക്കൽ പൊലിസാണ് അറസ്റ്റു ചെയ്തത്.   സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയെന്നാണു   പൊലിസിനോടു പറഞ്ഞിരുന്നത്. ഇവ കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനും വേണ്ടിയാണ് മണിയെ പൊലിസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ബേക്കൽ ഇൻസ്പെക്ടർ യു.പി വിപിനാണ്  കേസന്വേഷിക്കുന്നത്.
Reactions

Post a Comment

0 Comments