കാഞ്ഞങ്ങാട്: അതിർത്തിയിൽ ചെടി നട്ട
തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് യുവതിയുൾപ്പെടെ രണ്ടു പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു കല്ലൂരാവിയിലെ പിവി വിനുവിൻ്റെ ഭാര്യ പി. ലിസ, ബന്ധു നിഖിലേഷ് എന്നിവർക്കെതിരെയാണ് കേസ്. കല്ലൂരാവിയിലെ എൻ. വി വിജയനെ (55)യാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഇടതു കാൽ മുട്ടിനാണ് വെട്ടേറ്റത്. പറമ്പിലെ ചെടികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. അതിനിടെ മുഖത്തടിച്ചുവെന്നതിന് ലിസയുടെ പരാതിയിൽ എൻ.വി വിജയനെ തിരെയും കേസെടുത്തിട്ടുണ്ട്.
0 Comments