Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരമാകും

കാഞ്ഞങ്ങാട് നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരമാകുന്നതിൻ്റെ ഭാഗമായി  ഉറവിട മാലിന്യ സംസ്കരണ പദ്ധതിയും ഹരിത കർമ്മ സേന പ്രവർത്തനവും വിപുലപ്പെടുത്തുന്നു.നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് റിംഗ് കംബോസ്റ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി ഇതിനായി ആറായിരം റിംഗ് കംമ്പോസ്റ്റുകൾ നിർമ്മിച്ചു കഴിഞ്ഞു.സബ്സിഡി നിരക്കിലാണ് ഉപഭോക്താക്കൾക്ക് റിംഗ് കംബോസ്റ്റുകൾ നൽകുന്നത്.2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റ്  215 രൂപ നിരക്കിലാണ്  വിതരണം ചെയ്യുന്നത്.  ഉപഭോക്താക്കൾക്ക് അവരവരുടെ വീടുകളിൽ റിംഗ് കമ്പോസ്റ്റുകൾ എത്തിച്ച് നൽകും.  
 ജൈവമാലിന്യങ്ങൾ  ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും  അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേന മുഖേന ശേഖരിക്കുകയും നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ എത്തിച്ച് തരം തിരിച്ച് ക്ലീൻ കേരള കമ്പിനിക്ക് കൈമാറുകയും  ചെയ്യുന്നതിന് സംവിധാനമേർപ്പെടുത്താനും പദ്ധതികൾ ആവിഷ്കരിക്കും. ഒരു വർഷത്തിനുള്ളിൽ ശുചിത്വമുള്ള നഗരവും ആരോഗ്യമുള്ള ജനതയും എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഉതകുന്ന തരത്തിൽ മാലിന്യ സംസ്ക്കരണ പദ്ധതികൾ ആവിഷ്കരിക്കുമെന്ന്  നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത പറഞ്ഞു. വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള,സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ പി അഹമ്മദലി, കെ.വി സരസ്വതി, കെ.വി മായാകുമാരി മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ടി.വി സുജിത്ത് കുമാർ, കെ രവീന്ദ്രൻ  കൗൺസിലർ ഹെൽത്ത് സൂപ്പർവൈസർ പി അരുൾ എന്നിവർ സംബന്ധിച്ചു
Reactions

Post a Comment

0 Comments