കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ വധഭീഷണിയും അപകീർത്തികരമായ വാക്കുകളും പോസ്റ്റ് ചെയ്തതിന് ബേക്കൽ പൊലീസ് രണ്ടു കേസുകൾ റജിസ്ട്രർ ചെയ്തു. കല്യാേട്ട് മൂവാരിമൂലയിലെ പ്രസാദിൻ്റെ (38) പരാതിയിൽ കല്യോട്ട് പോരാളികൾ സഖാക്കളെന്ന അക്കൗണ്ട് ഹോൾഡർക്കെതിരെയാണ് കേസ്. കല്ല്യാേട്ട് കൂരാംകര പുല്ലുമലയിലെ ജയചന്ദ്രൻ്റെ ( 35 ) പരാതിയിൽ അനീഷ് കടത്തനാടൻ, അഷറഫ് കണിച്ചിറ എന്നിവർക്കെതിരെയും, അമ്പലത്തറ സഖാക്കൾ, കല്യോട്ട് പോരാളികൾ സഖാക്കളെ
ന്ന ഫേസ്ബുക്ക് അക്കൗണ്ട് ഹോൾഡർമാർ എന്നിവർർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 27ന് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കുകയും രാഷ്ട്രീയ വിരോധത്താൽ അപകീർത്തികരമായ വാക്കുകൾ പോസ്റ്റ് ചെയ്തുവെന്നുമാണ് പരാതി
0 Comments