നീലേശ്വരം: റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാക്കളെ പിതാവും മകനും ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
ബങ്കളം കൂട്ടപ്പുനയിലെ മിനീഷ്(35), മാന്തോട്ടെ രതീഷ് (36) എന്നിവരെയാണ് പിതാവും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ പരിക്കുകളോടെ ഇരുവരേയും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസീസ്, മകന്‍ ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ച് പരിക്കേല്‍പ്പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. കാര്‍ യാത്രക്കാരനുമായി അസീസ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് പ്രശ്‌നം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് വടിയുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് പരാതിപ്പെട്ടു
0 Comments