നീലേശ്വരം | മിനി സിവിൽ സ്റ്റേഷൻ യാതാർഥ്യമാക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ നീലേശ്വരത്ത് യോഗം ചേരും. നീലേശ്വരം മിനി സിവിൽ സ്റ്റേഷനെതിരെ ഉദ്യോഗസ്ഥ ലോബി ചരട് വലിച്ചത് വലിയ പ്രതിഷേധങ്ങൾ ഉയർന്നതാണ് കളക്ടർ തന്നെ മുൻകൈ എടുത്ത് നീലേശ്വരത്ത് യോഗം വിളിച്ചു ചേർക്കുന്നത്. ഈ ആഴ്ച നഗരസഭാ ഓഫീസിൽ നടക്കുന്ന യോഗത്തിൽ സ്ഥലം എം എൽ എ, നിർവഹണ ഉദ്യോഗസ്ഥർ, നഗരസഭാ അധികൃതർ എന്നിവർ സംബന്ധിക്കും. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നാവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുമ്പോൾ സിവിൽ സ്റ്റേഷൻ ഇല്ലായ്മ ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം നീലേശ്വരത്ത് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അടുത്ത സംസ്ഥാന ബജറ്റിൽ നീലേശ്വരം ആസ്ഥാനമായി താലൂക്ക് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരത്തുള്ളവർ.
0 Comments