വേലാശ്വരം : വ്യാസേ സ്വരം ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 28, മാർച്ച് 1 തീയതികളിലായി നടന്നു. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ വിളക്കുപൂജ നടന്നു. രോഹിണി ടീച്ചർ തുളസി വനം വിളക്കു പൂജയ്ക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ സന്ധ്യക്കുള്ള ദീപാരാധനയ്ക്കുശേഷം വിളക്ക് പൂജയ്ക്ക് എത്തിച്ചേർന്ന മാതൃസമിതി അംഗങ്ങളുടെ വിളക്കിലേക്ക് ശ്രീകോവിലിൽ നിന്നുള്ള ദീപം പകർന്നതോടെ വിളക്ക് പൂജയ്ക്കു തുടക്കമായി. വിളക്ക് പൂജയിൽ പങ്കാളികളാകാനും ദർശനം ഏറ്റുവാങ്ങാനും നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ വിവിധ പൂജകളും രാത്രി അത്താഴപ്പൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്,മേള പ്രദർശനം, തിടമ്പുനൃത്തം എന്നിവയും നടന്നു.
0 Comments