Ticker

6/recent/ticker-posts

സി പി എമ്മുമായി കൂട്ട് കെട്ട് ആരോപിച്ച് ബി ജെ പി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തകർ താഴിട്ട് പൂട്ടി

കുമ്പള :പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഎം ബിജെപി കൂട്ടുകെട്ടിനെതിരെ  ബി.ജെ.പി  കാസര്‍ഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി.  സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കുമ്പള പഞ്ചായത്തിലെ സിപിഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണം. കെ.സുരേന്ദ്രൻ  ഉള്‍പ്പെടെയുള്ളവർക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

കുമ്പള സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് മുതിര്‍ന്ന നേതാക്കൾ ഒത്തുകളിച്ചു വെന്നും  ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പകരം ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്തത്.

വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കെ.സുരേന്ദ്രന്‍ ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ സന്ദര്‍ശനം നടത്താനിരിക്കയാണ്  പ്രതിഷേധം
Reactions

Post a Comment

0 Comments