Ticker

6/recent/ticker-posts

എലിവിഷം അകത്തുചെന്ന പൂച്ചക്കാട്ടെ നസീം മരിച്ചു. പിതാവ് പകുത്ത് നൽകിയ കരൾ ഏറ്റ് വാങ്ങാനാകാതെ

കാഞ്ഞങ്ങാട് :എലി വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു പള്ളിക്കര പൂച്ചക്കാട് അരയാൽ തറ ദാറുൽ നദിരിയ അസൈനാർ ആമു ഹാജിയുടെ മകൻ നസീം 14 ഒടുവിൽ മരണത്തിന് കീഴടങ്ങി പിതാവ് പകുത്ത് നൽകാനുണ്ടായിരുന്ന കരൾ ഏറ്റു വാങ്ങാൻ നിൽക്കാതെയാണ് നസീം നാട്ടുകാരെ ആകെ കണ്ണീരിലാഴ്ത്തി വിധിക്കു കീഴടങ്ങിയത് ഏതാനും ദിവസം മുൻപാണ് കുട്ടിയെ വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയത്  എലി വിഷം അകത്തുചെന്ന കാര്യം വീട്ടുകാർ ഏറെ വൈകിയാണ് അറിഞ്ഞത് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടിയുടെ നില ഗുരുതരമാവുകയും 6 മണിക്കൂറിനകം എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട്ടെ  ആംബുലൻസ് ഡ്രൈവർ വെല്ലുവിളി ഏറ്റെടുക്കുകയും മംഗളൂരുവിൽ നിന്നും അഞ്ചര മണിക്കൂറിനകം എറണാകുളം അമൃത ആശുപത്രിയിൽ നസീമിനെ എത്തിക്കുകയും ചെയ്തു കരൾ മാറ്റി വെച്ചാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാം എന്ന ഡോക്ടറുടെ ഉറപ്പിനെ തുടർന്ന് നസീമിന് പിതാവ് അസൈനാർ സ്വന്തം കരൾ മകന് പകുത്തുനൽകാൻ തയ്യാറായി ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയയ്ക്ക് എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില മോശമാവുകയും മരുന്ന് സ്വീകരിക്കാതിരിക്കുകയും ചെയ്തതിനെതുടർന്ന് ഒരു ദിവസം ശസ്ത്രക്രിയ വൈകി തിങ്കളാഴ്ച കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് കുട്ടി മണിക്കൂറുകൾക്കു മുമ്പ് മരണത്തിന് കീഴടങ്ങിയത് നസീമിന്റെ ജീവനുവേണ്ടി നാട്ടുകാർ ഒന്നടങ്കം   പ്രാർത്ഥനകൾ നടത്തിയിരുന്നു എങ്ങനെയും ജീവൻ രക്ഷിക്കാൻ ഡോക്ടർമാരും എല്ലാ എല്ലാ മാർഗ്ഗവും തേടി വീട്ടുകാരും രംഗത്തു വന്നു  വിധി നസീമിനെ ജീവിതത്തിലേക്ക് മടങ്ങി വരാൻ അനുവദിച്ചില്ല നാട്ടുകാരെ ഒന്നാ�
Reactions

Post a Comment

0 Comments