Ticker

6/recent/ticker-posts

രോഗിയായ വളർത്തു പട്ടിയെ പട്ടിണിക്കിട്ടും ചികിത്സ നൽകാതെയും പീഡിപ്പിച്ച വീട്ടമ്മയെ കോടതി ശിക്ഷിച്ചു

കാഞ്ഞങ്ങാട്: രോഗിയായ വളർത്തു പട്ടിയെ പട്ടിണിക്കിട്ടും ചികിൽസ നൽകാതെ കെട്ടിയിട്ട് പീഡിപ്പിച്ച വീട്ടമ്മയെ കോടതി ശിക്ഷിച്ചു
ഉദുമ നാലാംവാതുക്കലിലെ കൃഷ്ണദാസിന്റെ ഭാര്യ എസ്.കെ.ശാന്തി 42 യെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതി ശിക്ഷിച്ചത്.
2018 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം  കേസിലെ രണ്ടാം പ്രതി നാലാംവാതുക്കലിലെ കണ്ണൻ മരിച്ചു.
ബേക്കൽ പോലീസ് റജിസ്ട്രർ ചെയ്ത കേസിൽ 1000 രൂപ പിഴയടക്കാനാണ് ശിക്ഷ അസവ ബാധിതയായ വളർത്തു പട്ടിയെ ചികിൽസ നൽകാതെ കുന്നുമ്മൽ കവിന് സമീപം കെട്ടിയിട്ട നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.പട്ടിയോട് ക്രൂരമായി പെരുമാറിയതിന് മൃഗ സംരക്ഷണവകുപ്പ്, കേരള പോലീസ് ആക്ടനുസരിച്ചാണ് കേസെടുത്തത്.
പോലിസ് പട്ടിക്ക് ഭക്ഷണം നൽകി ചികിത്സ ഒരുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments