Ticker

6/recent/ticker-posts

പെരിയ കല്യാേട്ട് സി പി എം നേതാവിന്റെ വീടിന് മുന്നിൽ കൊലവിളി നടത്തിയ കണ്ണൂർ പാനൂരിലെ കോൺഗ്രസ്റ്റ് പ്രവർത്തകൻ അറസ്റ്റിൽ

പെരിയ: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയ കല്യോട്ട്  സിപിഎം നേതാവിന്റെവീടിന് മുന്നില്‍ കൊലവിളി നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. 
സിപിഎം നേതാവും കല്യോട്ട് ഇരട്ടകൊലകേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി ഗിജിന്റെ പിതാവും മറ്റൊരുപ്രതി ശാസ്താമധുവിന്റെ സഹോദരനുമായ ശാസ്താ ഗംഗാധരന്റെ കല്യോട്ടെ വീടിന് മുന്നിലെത്തി ഭീഷണിമുഴക്കിയ സംഭവത്തിലാണ് പാനൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചന്ദ്രന്റെ മകന്‍ ഋതുലിനെ(23) ബേക്കല്‍ എസ്‌ഐ രാജീവനും സംഘവും അറസ്റ്റുചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പെരിയയിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകനടക്കം ആറോളം പെരിയ പ്രദേശത്തെ കോൺഗ്രസ്റ്റ് പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തു.  ഉച്ചയോടെയാണ് പാനൂരില്‍ നിന്നും എത്തിയ ആറംഗസംഘം ഗംഗാധരന്റെ വീട്ടിലേക്ക് വന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തതെന്നാ.ണ് പരാതി ഇതുസംബന്ധിച്ച് പ്രതികള്‍ ചീത്തവിളിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതം വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസ് കേസെടുത്തു. സിസിടിവിയിലെ ദൃശ്യങ്ങള്‍നോക്കിയാണ് ഋതുലിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടത്തിയത്. കല്യോട്ട് സ്വദേശിയായ പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് ആറുപേരും വീട്ടിലേക്ക് വന്നതെന്നും  വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സിസിടിവിയിലെ ദൃശ്യങ്ങള്‍ നോക്കി മറ്റുള്ളവർക്ക് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന് ഉറപ്പുവരുത്തി മറ്റ് പ്രതികളെ അറസ്റ്റുചെയ്യുമെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments