Ticker

6/recent/ticker-posts

കാസർകോട്ടെ സൈനുൽ ആബിദ് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:കൊലക്കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷി(35)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് മൃതദേഹം കണ്ടത്. രാത്രി കിടന്ന ജ്യോതിഷിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍, ചൂരിയിലെ റിഷാദ് എന്നി കൊലക്കേസുകളിലെ പ്രതിയായിരുന്നു ജ്യോതിഷ്. തളങ്കരയിലെ സൈനുല്‍ ആബിദീന്‍ വധക്കേസിലെ ഗൂഢാലോചന കേസിലും പ്രതിയാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.
Reactions

Post a Comment

0 Comments