പള്ളിക്കര : രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ ജീവത്യാഗമർപ്പിച്ച സൈനികരുടെ 3ആം  വാർഷിക ദിനത്തിൽ കെ എൽ -14 സോൾജ്യേഴ്‌സ് വെൽഫേർ സൊസൈറ്റി കാസർഗോഡ് ന്റെ ആഭിമുഖ്യത്തിൽ പള്ളിക്കര ബീച്ചിൽ വെച്ച് മെഴുകുതിരി കത്തിച്ചു സ്മരണയർപ്പിച്ചു. ചടങ്ങ്  എം പി  രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു . പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്  കുമാരൻ ,  സോൾജ്യേഴ്‌സ് വെൽഫേർ സൊസൈറ്റി പ്രസിഡന്റ് സുബേദാർ ശശിധരൻ , വൈസ് പ്രസിഡന്റ് ഹോണററി ക്യാപ്റ്റൻ ബിനു , ട്രഷറർ ഹവിൽദാർ വത്സരാജ് , ജോയിന്റ് സെക്രട്ടറി ഹവിൽദാർ ബാലേഷ് , മറ്റു അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു . ചടങ്ങിൽ സൈനികകൂട്ടായ്മ അംഗങ്ങളുടെ കുടുംബാംഗങ്ങൾ , ബീച്ചിലെത്തിയ വിനോദസഞ്ചാരികൾ , ബീച്ച് ജീവനക്കാർ എന്നിവര്മെഴുകുതിരി തെളിയിച്ചു അനുസ്മമരിച്ചു .