കാഞ്ഞങ്ങാട്:അരയ്ക്ക് താഴെ തളര്‍ന്ന ഞാണിക്കടവിലെ ഷംസുദ്ദീന് നന്മമരം കാഞ്ഞങ്ങാടിന്റെ താങ്ങും തണലും. വീടിനോട് ചേര്‍ന്ന് വേയ്ക്കപ് എന്ന പേരില്‍ അനാദിക്കട തുറന്നു കൊടുത്താണ് നന്മമരം പ്രവര്‍ത്തകര്‍ ഷംസുദ്ദിന് അതിജീവനത്തിന്റെ വഴിയും വെളിച്ചവും നല്‍കിയത്.
2022 ഫെബ്രുവരി 20 എന്നത് ഞാണിക്കടവിലെ ഷംസുദ്ദീനും കുടുംബത്തിനും ജീവിതത്തില്‍ ഇയിര്‍ത്തെഴുന്നേല്‍പ്പിന്റെയും വഴിത്തിരിവിന്റെയും ദിനമായി മാറും. ഇന്നാണ് രണ്ടു കാലിനും സ്വാധീനമില്ലാത്ത ഈ യുവാവ് അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും പുതിയ ലോകത്തേക്ക് ചുവടുവെച്ചത്. ഒരുപറ്റം സുമനസുകളുടെ സൗഹൃദ കൂട്ടായ്മയായ കാഞ്ഞങ്ങാട്ടെ നന്മമരമാണ് ഇതിനുള്ള വഴിയും വെളിച്ചവും വല്‍കിയത്. ഷംസുദ്ദീന് വീടിനോട് ചേര്‍ന്ന് പുതിയൊരു അനാദിക്കട ഒരുക്കിയ ഇവര്‍ ഞായറാഴ്ച്ച വൈകിട്ട് അത് തുറന്ന് കൊടുത്ത് താക്കോല്‍ ഷംസുദ്ദീന് കൈമാറി. താങ്ങും തണലുമായി നല്‍കിയ കടയ്ക്ക് 'വെയ്ക്ക് അപ്'എന്ന പേര് നല്‍കിയും നന്മമരം പ്രവര്‍ത്തകര്‍ കടക്കാരന്റെയും കാഴ്ചക്കാരുടെയും മനസില്‍ പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും പുതിയ വിത്തും പാകി. അശരണര്‍ക്കും അനാഥര്‍ക്കും ആശ്വാസത്തിന്റെ മരുപ്പച്ചയായി വാടാതെ നിലകൊള്ളുന്ന നന്മമരത്തിന്റെ സൃഷ്ടിപരമായ ആദ്യ സഹായം കൂടിയാണ് ഈ അനാദിക്കട. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും അസുലഭ നിമിഷങ്ങളെ സാക്ഷിയാക്കി കൗണ്‍സിലര്‍ നജ്മ റാഫി കട ഉദ്ഘാടനം ചെയ്ത്. താക്കോല്‍ ഷംസുദ്ദീന് കൈമാറി. കൗണ്‍സിലര്‍ ഫൗസിയ ഷെരീഫ്ആദ്യവില്പന നിര്‍വ്വഹിച്ചു. മജീദ് ഞാണിക്കടവ് ഏറ്റുവാങ്ങി. ചടങ്ങില്‍ നന്മമരം പ്രസിഡണ്ട് സലാം കേരള അദ്ധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ അബുബക്കര്‍, സി.പി ശുഭ, മൊയ്തു പടന്നക്കാട് ബി പിജോസ്,പ്രകാശൻ ഇൻസൈറ്റ് വി.രാജൻ,ബഷീർഎന്നിവര്‍ സംസാരിച്ചു. നന്മമരം സെക്രട്ടറി എന്‍.ഗംഗാധരന്‍ സ്വാഗതവും ട്രഷറര്‍ ടി.കെ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
0 Comments