തലശ്ശേരി: ടെലിഗേറ്റിന് സമീപം ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് പോവുകയായിരുന്ന ഗ്യാസ് നിറച്ച ബുള്ളറ്റ്ടാങ്കർ അമിത വേഗത്തിൽ വളവ് തിരിക്കാൻ ശ്രമിച്ചതാണ് അപകടകാരണം.
സംഭവമറിഞ്ഞതോടെ സമീപവാസികൾ പരിഭ്രാന്തിയിലായി.
വാതക ചോർച്ച ഇല്ലെന്നറിഞ്ഞതോടെ സമാധാനമായെങ്കിലും പരിസരം ജാഗ്രതയിലാണ്.
ആർക്കും പരിക്കില്ല.
സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായും തകർന്നു
ഇവിടെ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.
ടാങ്കറിന് വാതക ചോർച്ചയില്ലെന്നും, മംഗലാപുരത്ത് നിന്നും വിദഗ്ദർ എത്തിയതിന് ശേഷം മാത്രമേ മറ്റു കാര്യങ്ങൾ വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു.
ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്
0 Comments