Ticker

6/recent/ticker-posts

13.92 കോടിയുടെ കടിഞ്ഞി മൂല, മാട്ടുമ്മൽ റോഡ് പാലം എം.രാജഗോപാൽ എം എൽ എ സന്ദർശിച്ചു

നീലേശ്വരം: നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.92 കോടി രൂപ അനുവദിച്ച നീലേശ്വരം നഗരസഭയിലെ കടിഞ്ഞിമൂല കോട്ടപ്പുറം മാട്ടുമ്മല്‍ റോഡ് പാലം സൈറ്റ് തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ സന്ദര്‍ശിച്ചു. നിര്‍ദ്ദിഷ്ട പാലത്തിന്‍റെ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നല്‍കുന്നതിനുള്ള ന്നദ്ധത സ്ഥലമുടമകള്‍ അദ്ദേഹത്തെ അറിയിച്ചു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി, കൗണ്‍സിലര്‍മാരായ റഫീക് കോട്ടപ്പുറം, എം.കെ.വിനയരാജ്, ഷംസുദ്ദീന്‍ അരിഞ്ചിറ, മുന്‍പഞ്ചായത്ത് പ്രസിഡണ്ട് മാമുനി വിജയന്‍, ടി.വി.ഭാസ്ക്കരന്‍, കൊട്ടറ വാസുദേവ്, മാമുനി ചന്തന്‍, ഇ.കുഞ്ഞബ്ദുള്ള,പി.വി.സുകുമാരന്‍, പാലം നിര്‍മ്മാണ സഹായകമ്മിറ്റി ഭാരവാഹികള്‍, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സഹജന്‍ തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments