Ticker

6/recent/ticker-posts

ഗുരുവനം സ്ഫോടനത്തിൽ പോലീസ് കേസ്

നീലേശ്വരം: പറമ്പിലുണ്ടായ സ്ഫോടനത്തിൽ  ഗുരുവനത്തെ രഞ്ജിത്തിന്(30)  ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഹൊസ്ദുർഗ് പോലിസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പിൽ കാണപെട്ട അജ്ഞാത വസ്തു വാക്കത്തികൊണ്ട് വെട്ടിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൈവിരലുകൾക്ക് പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഉദിനൂർ സ്വദേശി ബാബുരാജിന്റേതാണ് പറമ്പ്. ഇവർ ഈ ഭാഗത്തേക്ക് വരുന്നത് അപൂർവ്വമാണ്. കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പുക്കമാവാം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികമായികരുതുന്നത്.
കേസിൽ പ്രതിസ്ഥാനത്ത് ആരെയും ഉൾപ്പെടുത്തിയിട്ടില്ല. രഞ്ജിത്തിന്റെ മൊഴിയെടുത്ത് കേസ്സെടുക്കുകയായിരുന്നു
Reactions

Post a Comment

0 Comments