കാഞ്ഞങ്ങാട് :കല്ലൂരാവിയിൽ പൊലീസിനെ തടഞ്ഞു കൈയ്യേറ്റം ചെയ്തതായി കേസ്. പൊലീസ് വാഹനത്തിന് താക്കോൽ ഊരിയെടുത്തു.പിന്നീട് എസ്.ഐ യുടെ കൈ പിടിച്ചൊടിക്കുവാനും ശ്രമിച്ചതായി പരാതി. ഇന്നലെ ഞായർ
വൈകുന്നേരം ആറരയോടെയാണ് സംഭവം. ഹൊസ്ദുർഗ് എസ്.ഐ ബാവ അക്കരക്കാരനും സംഘവും സഞ്ചരിച്ച വാഹനമാണ് തടഞ്ഞ് ആക്രമിച്ചത്. ഡ്യൂട്ടിയുടെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു. വാഹന പരിശോധനക്കിടെയാണ് പ്രശ്നമെന്ന് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഷമീം, മുഹമ്മദ്, നൗഫൽ എന്നിവർ ഉൾപ്പെടെ 13 പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമി ച്ചതിനുമാണ് കേസ്.
0 Comments