Ticker

6/recent/ticker-posts

വെള്ളവും ഭക്ഷണവുമില്ലാതെ റോഡിൽ തളർന്നുവീണു, രക്ഷക്കെത്തിജനമൈത്രി പോലീസ്

കാഞ്ഞങ്ങാട് :ജോലി തേടിയെത്തി കാഞ്ഞങ്ങാട്ടെത്തി വെള്ളമോ ഭക്ഷണമോയില്ലാതെ റോഡരികിൽ തളർന്നുവീണ തമിഴ്നാട് സ്വദേശിയായ 21 കാരനു ജനമൈത്രി പോലീസ് തുണയായി.   കള്ളക്കുറിശ്ശി സ്വദേശി കാർത്തിക്കിനാണ്  ജനമൈത്രി പോലീസ് ഓഫീസർ നാരായണനും സഹപ്രവർത്തകരും തുണയായത്. രണ്ടാഴ്ച മുമ്പാണ് കാർത്തിക  കാഞ്ഞങ്ങാട്ടെത്തിയത്.  ജോലി തരപ്പെടുമെന്നു കരുതിയാണ്   ഇവിടെ തങ്ങിയത്. ജോലിയൊന്നും തരപ്പെട്ടില്ല. കൈയിൽ പണവുമില്ലാത്തതിനാൽ ഭക്ഷണം കഴിച്ചതുമില്ല.  ഒടുവിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിനു സമീപത്ത് തളർന്നു വീഴുകയായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കാർത്തിക്കിനെ അമ്പലത്തറ യിലെ ആകാശ പറവ അനാഥമന്ദിരത്തിലെത്തിക്കാനായിരുന്നു തീരുമാനം.  മുന്നോടിയായി  നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവായതോടെ ടാറ്റാ  ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു . ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം നെഗറ്റീവായി  ഇന്നലെയാണ് കാർത്തിക തിരിച്ചെത്തിയത് എന്തുതന്നെയായാലും ഒരു ജോലി ലഭിക്കണമെന്ന കാർത്തിക്കിൻ്റെ നിശ്ചയദാർഢ്യം  പോലീസിനു ഏറെ  മതിപ്പുണ്ടാക്കി. എസ്.ഐ. കെ.പി സതീഷ് ഇടപെട്ട് വീട്ടുകാരെ വിളിച്ചു. പിന്നാലെ വീട്ടിലേക്ക് പോകാനുള്ള ടിക്കറ്റും എടുത്തു നൽകി. വീട്ടിൽ പോയി ആരോഗ്യം പൂർണമായും തിരിച്ച് ലഭിച്ചതിനുശേഷം കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു വന്ന് ജോലി നേടുകയാണ് കാർത്തിക്കിൻ്റെ ലക്ഷ്യം
Reactions

Post a Comment

0 Comments