കാസറഗോഡ് :ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന പ്രതിയെ പോലീസ് ആന്ധ്രയിൽ കുടുക്കി.
കാസറഗോഡ് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന മുഹമ്മദ് കബീർ എൻഎം എന്ന ആലംപാടി കബീറിനെ,38 യാണ് പിടികൂടിയത്.ആലംപാടി റോഡ്, തായൽ നായൻ.മാർമൂലയാണ് പ്രതി താമസം. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌ത തിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ആന്ധ്രായിൽ ഉണ്ടെന്ന്ജില്ലാപോലീസ് മേധാവി വൈഭവ് സക്സേനക്ക് വിവരം ലഭിച്ചു.ആന്ധ്രാ പോലീസുമായി പോലീസ്ബന്ധപ്പെടുകയും ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂർ നിന്നും 3.6 കിലോ കഞ്ചാവ് പിടികൂടി . പ്രതിയെ പിടികൂടിയ സംഘത്തിൽ കാസറഗോഡ് ഡി വൈ എസ്പി പി..ബാലകൃഷ്ണൻ നായർ. ഇൻസ്‌പെക്ടർ മനോജ് വി വി. എസ്. ഐ. ബാലകൃഷ്ണൻ ശിവകുമാർ,
0 Comments