Ticker

6/recent/ticker-posts

രണ്ട് തോണികൾ തീ പിടിച്ച് കത്തിനശിച്ചു

രണ്ട് തോണികൾ തീപിടിച്ച് കത്തി നശിച്ചു

ബേക്കൽ :കീഴൂർ: ഫിഷറീസ് സ്റ്റേഷന് സമീപത്ത് കടപ്പുറത്തു കയറ്റി വെച്ച  രണ്ട് ഫൈബർവള്ളങ്ങൾക്ക് തീപിടിച്ചു. സമീപത്തെ കുറ്റിക്കാടുകളിൽ നിന്ന് പടർന്ന തീയാണ് വള്ളങ്ങളിലേക്കും പടർന്നത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. വേലായുധൻ എന്ന മത്സ്യത്തൊഴിലാളിയുടെ ചെറുവള്ളവും വലയും പൂർണമായും അഞ്ചുപേരടങ്ങിയ സംഘം മത്സ്യഫെഡ് വായ്പാ മുഖേന വാങ്ങിയ ശിവശക്തിയെന്ന വള്ളം ഭാഗികമായും കത്തി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചതിനാൽ കൂടുതൽ വള്ളങ്ങളിലേക്ക് തീ പടർന്നില്ല.6 ലക്ഷത്തോളം നഷ്ടം കണക്കാക്കി നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം സാങ്കേതിക കാരണങ്ങളാൽ തളച്ചിടാതെ അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു.
Reactions

Post a Comment

0 Comments