Ticker

6/recent/ticker-posts

ഹൊസ്ദുർഗ് കോട്ട ചുറ്റുമതിലിൽ വൻ തിപിടുത്തം, ബീവറേജ് മദ്യശാലയുടെ 10 മീറ്റർ അകലെ വരെ തീ പടർന്നു പിടിച്ചു

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് കോട്ട ചുറ്റുമതിലിൽ  വൻ തീപിടുത്തം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടുത്തം ശ്രദ്ധയിൽപെട്ടത് ഹോസ്ദുർഗ് കോട്ട മതിലിനകത്താണ് തീപിടുത്തം കോട്ട മതിലിനകത്തുള്ള ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിന് സമീപത്താണ് തീപിടുത്തമുണ്ടായത് അര ഏക്കറോളം കത്തിനശിച്ചു ഈ സമയം സ്കൂൾ കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നുണ്ടായിരുന്നു വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർക്ക് ഗ്രൗണ്ടിന കത്ത് പ്രവേശിക്കാൻ ആയില്ല പിന്നീട് മറ്റൊരു വശത്ത് കൂടി എത്തിയാണ് ഫയർഫോഴ്സ് തീ യണച്ചത് ബീവറേജ് മദ്യശാലക്ക് 10 മീറ്റർ അകലെ തീ പടർന്നു പിടിച്ചിരുന്നു ഫയർഫോഴ്സ് തക്കസമയത്ത് എത്തിയതിനാലാണ് മദ്യശാലയിലേക്ക് തീപടരുന്നത് ഒഴിവായത് തൊട്ടടുത്താണ് ഹൊസ്ദുർഗ് കോടതി സമുച്ചയങ്ങൾ തീ കൂടുതൽ പടർന്നിരുന്നുവെങ്കിൽ  കോട്ടയുടെ പ്രധാന ഭാഗങ്ങളിലേക്ക് കൂടി യെത്തിയേനെ
Reactions

Post a Comment

0 Comments