കാഞ്ഞങ്ങാട് :പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം പുലിയിറങ്ങി. സമീപത്തെ വീട്ടിലെ വളർത്തു പട്ടിയെ കൊന്ന് തിന്നു.
കേരള കേന്ദ്ര സർവകലാശാല ക്യാംപസ് അതിർത്തിയിലെ തണ്ണോട്ട് പുല്ലാഞ്ചിക്കുഴിയിൽ ആണ് ഇന്നലെ രാത്രി പുലിയിറങ്ങിയത്. ഗൗരിയമ്മയുടെ വീട്ടിലെ പട്ടിയെയാണ് പുലി പിടിച്ചത്. പട്ടിയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ വീടിന് സമീപം കണ്ടെത്തി.
ആർ. ആർ. ടി ടീമsക്കം വനപാലകർ പരിശോധനക്കെത്തും. ഒരു മാസം മുൻപും ഇവിടെ പുലിയെ കണ്ടിരുന്നു. അന്ന് ക്യാമറകളടക്കം സ്ഥാപിച്ചിരുന്നു വെങ്കിലും പിന്നീട് പുലി ഈ ഭാഗത്ത് എത്തിയില്ല.
0 Comments