Ticker

6/recent/ticker-posts

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ, ഗൾഫിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് പിടികൂടി

കാഞ്ഞങ്ങാട് :പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.  പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 48 കാരനായ പിതാവാണ് അറസ്ററിലായത്. മകൾ പ്രസവിക്കുന്നതിന് ഒരു മാസം മുൻപ് ഗൾഫിലേക്ക് കടന്ന പ്രതിയെ നിർബന്ധപൂർവം നാട്ടിലെത്തിച്ച് അറസ്ററ് ചെയ്യുകയായിരുന്നു. 
 ഒരാഴ്ച മുൻപാണ് 15 വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇതിന്  മുൻപ് തന്നെ  ഗൾഫിലേക്ക് കടന്ന പ്രതിഫോണിൽ വിളിച്ച് മാസമുറ കൃത്യമായി നടക്കുന്നുണ്ടോയെന്ന് ആരാഞ്ഞിരുന്നു. ഇത് ആദ്യം മുതൽക്കെ അന്വേഷണം പിതാവിലേക്ക് നീളാൻ കാരണമായി.
പ്രതിയെ നാട്ടിലേക്ക് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ
 ഡി.എൻ.എ  നേരത്തെ പൊലീസ് പരിശോധനക്കയച്ചിരുന്നു.  പ്രതിയെ ഉറപ്പാക്കാനാണ് പൊലീസ് ഡി. എൻ. എ പരിശോധനക്ക് നടപടി സ്വീകരിച്ചത്.  ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരിയാണ്  പ്രസവിച്ചത്. വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടായി വിദ്യാർത്ഥിനിയെ യും കുഞ്ഞിനെയും ബന്ധുക്കൾ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രി അധികൃൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വിദ്യാർത്ഥിനിയിൽ നിന്നും മൊഴിയെടുക്കാൻ കഴിയാതെ വന്നതോടെ മാതാവിൻ്റെ മൊഴിയിൽ ഹോസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.  ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്ററ് ചെയ്തത്. പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments