Ticker

6/recent/ticker-posts

15 വയസ്സുകാരിയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത കേസിൽ പ്രതിയെ വിട്ടു

കാഞ്ഞങ്ങാട്: 15 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയായ  യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി  വിട്ടയച്ചു കോടോത്ത് മേക്കാേ ടോത്തെ പവിത്രൻ എന്ന അപ്പു (27) വിനെയാണ് ഹൊസ്ദുദുർഗ് പോ ക്സോ കോടതി  കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതി. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 കൗൺസിലിങ്ങിൻ്റെ ഭാഗമായാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്.അടുക്കളയിൽ കറി വെക്കുന്നതിനിടെ അതിക്രമിച്ചെത്തിയ പ്രതി കിടപ്പ് മുറിയിൽ കൊണ്ട് പോയി ചുരിദാർ ഷാൾ കൊണ്ട് കാലുകൾ കെട്ടിയിട്ടു പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇത് അറിയാതെ പറഞ്ഞതാണെന്നു പറഞ്ഞു തിരുത്തുകയും ചെയ്തിരുന്നു. മറ്റൊരു ദിവസം വഴിയിൽ മാറിടത്തിൽ കയറിപ്പിടിച്ച് പീഡിപ്പിച്ചെന്നും മൊഴി നൽകി. പീഡനക്കേസിനു ശേഷം പെൺകുട്ടി സർക്കാർ അഗതിമന്ദിരത്തിലാണ് കഴിഞ്ഞത് പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എൻ വി ഗീതയാണ് ഹാജരായത്.
Reactions

Post a Comment

0 Comments