ഉദുമ: ജനജീവിതത്തിന് ഭീഷണിയാകുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയുന്ന കാട്ടാനകളെ തടയാൻ ,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സൗരോർജ്ജ തൂക്കു വേലിയുടെ പ്രവർത്തി ഉദ്ഘാടനം അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ അടൂർ പുലി പറമ്പിൽ നിർവഹിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു അധ്യക്ഷത വഹിച്ചു. കാസർകോട് വനംവകുപ്പ് ഡി ഫ് ഒ പി ധനേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാനത്ത് ആദ്യമായി തദ്ദേശസ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയ കാറഡുക്ക ബ്ലോക്കിനെ എംഎൽഎ അനുമോദിച്ചു . വന മൃഗങ്ങളുടെ ശല്യം ഉള്ള മറ്റു ജില്ലകളും ഈ പദ്ധതി മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 29 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന തൂക്കു വേലിയുടെ ചിലവ് 3.33 കോടി രൂപയാണ്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ വെള്ളക്കാനം മുതൽ ചാമകൊച്ചിവരെ എട്ടു മീറ്റർ നീളത്തിലാണ് തൂക്കുകയർ നിർമ്മിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ആദ്യഭാഗത്തിന്റെ പ്രവർത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. തൂക്കുവേലിയോടനുബന്ധിച്ച് വാച്ച്ടവർ , വാച്ചിംഗ് സ്റ്റേഷൻ, സർ ലൈറ്റിംഗ്, തുടങ്ങിയവയും സജ്ജമാക്കും.
ബ്ലോക്ക് പഞ്ചായത്ത് നോടപ്പം ജില്ലാ പഞ്ചായത്ത്, മുളിയാർ,കാറഡുക്ക ബേഡകം, കുറ്റിക്കോൽ , ദേലംപാടി തുടങ്ങിയ ഹ ഗ്രാമപഞ്ചായത്തുകളും ആന മതിൽ പദ്ധതിയിൽ പങ്കാളികളായി
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇതിൽ 38,8436950 രൂപയുടെ നാശനഷ്ടമാണ് കാട്ടാനകളുടെ ആക്രമണത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായത്. ഇതിനൊരു ശാശ്വത പരിഹാരമാണ് ആന മതിൽ പദ്ധതി.
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ,
മുളിയാർ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് പി.വി. മിനി,
കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജനനി ,
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം,
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ,
അഡ്വ: എസ്. എൻ. സരിത,
കാസർഗോഡ്
ഫോറസ്റ്റ് റേഞ്ചർ സോളമൻ തോമസ് ജോർജ്ജ്,
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.കെ. നാരായണൻ
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്മിത പ്രിയരഞ്ജൻ
ആരോഗ്യ, വിദ്യാഭ്യാ സ്ഥിരം സമിതി അധ്യക്ഷ പി. സവിത
കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നാസർ, പോലീസ് കോർപ്പറേഷൻ
എക്സിക്യൂട്ടീവ് എൻജിനീയർ നാസർ
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചെനിയ നായ്ക് ,
ദേലംപാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. സുരേന്ദ്രൻ
പഞ്ചായത്ത് അംഗങ്ങളായ സി രാധാകൃഷ്ണൻ ,എ രത്തൻ നായിക്
മുളിയാർ വെങ്കട്ട് രമണ, മുഹമ്മദ് ഇക്ബാൽ, പ്രമീള സി നായാക് , ബിന്ദു,ബിജു നെച്ചിപടുപ്പ്,പ്രിയ ഹരീഷ്, എ ചന്ദ്രശേഖരൻ
ജനപ്രതിനിധികളായ എം. മാധവൻ, കെ. ദാമോധരൻ തുടങ്ങിയവർ സംസാരിച്ചു.
ദേലംപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
ഡി എ അബ്ദുല്ലക്കുഞ്ഞി
സ്വാഗതവും ഫോറസ്റ്റ് ഓഫീസർ ആർ ബാബു നന്ദിയും അറിയിച്ചു.
0 Comments