Ticker

6/recent/ticker-posts

കള്ളപ്പാത്തിയിൽ വ്യായാമ ക്ലബ്ബ് രൂപീകരിച്ചു

കാഞ്ഞങ്ങാട്:   കയ്യൂർ-ചീമേനി
ഗ്രാമപഞ്ചായത്തിൻ്റെ 2021-2022 വാർഷിക പദ്ധതിയായ മിടിപ്പ് എന്ന ജീവിതശൈലീരോഗനിയന്ത്രണ പരിപാടിയിലൂടെ എല്ലാ വാർഡുകളിലും സ്ത്രീകൾക്കായി വ്യായാമക്ലബ്ബ് രൂപീകരിക്കുകയാണ്. കള്ളപ്പാത്തിയിൽ  രൂപീകരിച്ച ഏഴാം വാർഡ് വ്യായാമ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തക്കൂട്ടം തയ്യാറായി. വാർഡ് വികസന സമിതി അംഗം പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ ക്ലബ്ബ് ഉൽഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൗക്കത്തലി സ്വാഗതവും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ് സുമ നന്ദിയും പറഞ്ഞു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൗക്കത്തലി  പദ്ധതി വിശദീകരിച്ച് ക്ലാസ്സ് എടുത്തു. കായിക അദ്ധ്യാപകൻ പ്രഭാകരൻ വലിയപറമ്പ വ്യായമ പരിശീലനം നൽകി. സുമ,  ഷൗക്കത്തലി, ആശ വർക്കർ മഞ്ജു എന്നിവർ ക്ലബ്ബ് അംഗങ്ങളുടെ പ്രഷർ, ഷുഗർ, ബോഡി മാസ് ഇൻഡക്സ് എന്നിവ പരിശോധിക്കുകയും വ്യായമ ക്ലബ്ബ് അംഗത്വ കാർഡ് നൽകുകയും ചെയ്തു.
Reactions

Post a Comment

0 Comments