കാഞ്ഞങ്ങാട്:തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യം നേരിടുന്നതിന്നായ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 വർഷം നടപ്പിലാക്കുന്ന പദ്ധതിയാണ് മൃഗാശുപത്രികൾക്ക് സ്ക്വീസ് കേജ് വിതരണപദ്ധതി (എബിസി പ്രോഗ്രാം)
വളർത്തുനായ്ക്കൾക്ക് നിർബന്ധമായും വാക്ലിനേഷൻ നടപ്പിലാക്കിയാൽ ഒരളവ് വരെ പേ വിഷ ബാധ നിയന്ത്രിക്കാനും വന്ധീകരണം വഴി തെരുവ് നായ്കളുടെ എണ്ണത്തിൽ കുറവ് വരുത്താനും ഈ പദ്ധതി വഴി സാധ്യമാകും. വെറ്റിനറി ഉദ്യോഗസ്ഥന്മാർക്ക് കൂടുതൽ സുരക്ഷിതമായി വാക്സിനേഷൻ നടത്താൻ സാധിക്കുന്ന സ്ക്വീസ് ഗേജ് വിവിധ പ്രദേശങ്ങളിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പ് നടത്താനും സാധിക്കുന്നതാണ്.
മടിക്കൈ ,' അജാനൂർ, പള്ളിക്കര പഞ്ചായത്തു കൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തിയത് പുല്ലുർ പെരിയ, ഉദുമ പഞ്ചായത്ത് കൾക്ക് ഈ വർഷം പദ്ധതി വഴി വിതരണം ചെയ്യുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ സ്ക്വീസ് കേജ് കൈമാറ്റത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.ശോഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് കെ.വി ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.അബ്ദുൾ റഹിമാൻ, കെ.സീത, മെമ്പർമാരായ എ.ദാമോദരൻ, പുഷ്പ.എം.ജി, മടിക്കൈ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സത്യ പി.വെറ്റിനറി ഡോക്ടർമാരായ ഡോ.റൂബി, ഡോ: ആശാ ബാലൻ, വെറ്റിനറി ഫീൽഡ് ഓഫീസർ ഭാസ്കരൻ ഊരാളി എന്നിവർ സംസാരിച്ചു.
0 Comments