കാഞ്ഞങ്ങാട്: മഹാകവി പി സ്മാരക സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മഹാകവി പി' സ്മാരക മന്ദിരത്തിൽനടന്ന ചിത്രപ്രദർശനവും ചിത്രകാര സംഗമവും മുതിർന്ന ചിത്രകാരനായ സി. കെ നായരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എബി. എൻ ജോസഫ് മുതിർന്ന ചിത്രകാരനായ സി.കെ നായരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. പി മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ കാലത്ത് ആദര ഭാഷണം നടത്തി. ചടങ്ങിൽ അനിൽ തമ്പായി, വിനോദ് അമ്പലത്തറ, പ്രസാദ്, ചിത്രൻ കുഞ്ഞിമംഗലം എന്നിവർ സംസാരിച്ചു. ആദരവിന് നന്ദി പറഞ്ഞുകൊണ്ട് സി. കെ. നായർ മറുമൊഴി നടത്തി. കെ. വി. സജീവൻ സ്വാഗതവും രാമകൃഷ്ണൻ വാണിയമ്പാറ നന്ദിയും പറഞ്ഞു.
ചിത്രപ്രദർശനത്തിലെ ചിത്രങ്ങൾ കലാ ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി.
0 Comments