Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെ ഇരിപ്പിടത്തിൽ ഫോൺ വെച്ച് യാത്രക്കാരൻ ട്രെയിനിൽ ചാടിക്കയറി, പിന്നാലെയെത്തിയ മോഷ്ടാവ് മൊബൈൽ അടിച്ചുമാറ്റി മുങ്ങി

കാഞ്ഞങ്ങാട്കാകാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെ ഇരിപ്പിടത്തിൽ രാത്രി മൊബൈൽ ഫോൺ മറന്നു വെച്ച് മദ്രസാഅധ്യാപകൻ ട്രെയിനിൽ ചാടിക്കയറി. പിന്നാലെയെത്തിയ മോഷ്ടാവ് മൊബൈൽ അടിച്ചുമാറ്റി സ്ഥലം വിട്ടു.
കോഴിക്കോട് ഫറൂഖ് മാവൂർ റോഡിലെ ഫർഹാന്റെ 15000 രൂപ വിലയുള്ള പുത്തൻ റെഡ്മിഫോണാണ് മോഷണം പോയത്.
സുഹൃത്തുക്കൾക്കൊപ്പം കുടകിൽ പോയി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
രാത്രി 9 ന് ട്രെയിനെത്തിയപ്പോൾ ഫ്ളാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ ഫോൺമറന്ന് പെട്ടന്ന് ട്രെയിനിൽ കയറി. വണ്ടി പയ്യന്നൂരിലെത്തിയപ്പോഴാണ് ഫോൺ മറന്നതറിഞ്ഞത്.പയ്യന്നൂരിലിറങ്ങി കാഞ്ഞങ്ങാട്ടെക്ക്ഫർഹാനും കൂട്ടുകാരും തിരിച്ചെത്തുംവരെ മൊബൈൽ ബെല്ലടിച്ചിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫായി.
ഹൊസ്ദുർഗ് പോലീസ് സൈബർ സെല്ലിൽ പരാതി നൽകി.നിലേശ്വരം ഭാഗത്തു മൊബൈലുള്ളതായി സൂചനയുണ്ട്
Reactions

Post a Comment

0 Comments