ബന്തടുക്ക സ്വദേശി മന്ത്ജുനാഥിനെയാണ് ശനിയാഴ്ച പുലർച്ചെ മടിക്കൈ കാഞ്ഞിരടുക്കത്തിനടുത്തുള്ള കാട്ടിനുള്ളിൽ നിന്ന് പിടികൂടിയത്.
തായന്നൂരിലെ വീട്ടിൽ നിന്ന് ഒരു മാസം മുൻപ് സ്വർണ്ണാഭരണം. പണം. മൊബൈൽ ഫോണുകൾ ഉൾപ്പെടെ കവർച്ച ചെയ്ത കേസിൽ അമ്പലത്തറ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷിക്കുന്ന കാഞ്ഞിരപൊയിലെ അശോകനാണ് രക്ഷപ്പെട്ടതെന്ന് സംശയിക്കുന്നു
മടിക്കൈ പ്രദേശത്തെ തോട്ടങ്ങളിൽ അടക്കപൊളിച്ച് മോഷണത്തിനെത്തിയ സംഘത്തെ പുലർച്ചെ കർഷകരുടെ ശ്രദ്ധയിൽപ്പെട്ട തി നെ തുടർന്നാണ് കാട് വളഞത്.
തുണികളും ഷീറ്റ് ഉപയോഗിച്ച് വനത്തിനുള്ളിൽ താമസ സൗകര്യമുണ്ടാക്കിയതായി നാട്ടുകാർ കണ്ടെത്തി.സംഘം ഏറെ നാൾ ഇവടെ താമസിച്ച് പരിസരങ്ങളിൽ മോഷണം നടത്തുകയായിരുന്നുവെന്നാണ് സൂചന.
കാട്ടിനുള്ളിൽ നിന്ന് അതിരഹസ്യമായി പ്രതികൾ വയനാട്ടിലേക്കുൾപ്പെടെ പോയിരുന്നു.
0 Comments