തൃക്കരിപ്പൂർ
പേക്കടത്തെ പരേതനായ രാജന്റെ മകൾ അമൃത രാജ് 27 ആണ് മരിച്ചത്. തൃക്കരിപ്പൂർ സ്റ്റേഷനിൽ നിന്നും ഇരുന്നൂർ മീറ്റർ വടക്ക് മാറി സെൻ്റ് പോൾസ് സ്കൂ
ളിന് സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടത്. ട്രാക്കിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഗൾഫിലായിരുന്ന യുവതി ഏതാനും ആഴ്ചകൾക്ക് മുൻപ് നാട്ടിലെത്തിയതായിരുന്നു. കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെ നഴ്സായിരുന്ന അമൃതയുടെ വിവാഹം കഴിഞ്ഞത് ഏഴ് മാസം മുൻപാണ്. വിവാഹത്തോടനുബന്ധിച്ചാണ് ആശുപത്രിയിൽ നിന്നും ജോലി ഒഴിവായത്. ആർ.ഡി.ഒ ഇൻക്വസ്റ്റ് നടത്തും.
0 Comments