Ticker

6/recent/ticker-posts

പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് കവർച്ച നടത്തിയ രണ്ടംഗ സംഘം അറസ്‌റ്റിൽ

കാസർകോട്:കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ സോങ്കലിലെ    പ്രവാസി   ജി.എം. അബ്ദുള്ളയുടെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് കവർച്ച നടത്തിയ രണ്ടംഗ സംഘത്തെ കാസർകോട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു. 2022 ജനുവരി 14 ന് രാത്രിയിലാണ് കവർച്ച 
നിതിൻ കുമാർ  48, ഭഗവതി ഗേറ്റ്, മജിബയൽ. ഉപ്പള,
അബ്ദുൽ ജലാൽ 49
പാലത്തിങ്കൽ വീട് പാറക്കടവ്.കുറുമശ്ശേരി. ആലുവ എന്നിവരാണ് അറസ്റ്റിലായത്.കുമ്പള ഇൻസ്‌പെക്ടർ പ്രമോദ് എസ് ഐ രാജീവ് കുമാർ. സിനിയർ സിവിൽ ഓഫീസർ സുധീർ. കാസറഗോഡ് ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവകുമാർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി ഗോകുല എസ്, സുഭാഷ് ചന്ദ്രൻ,ശ്രീരാജ്,ലക്ഷ്മി നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് പ്രതികളിൽ നിന്ന് മോഷണം പോയ ലക്ഷത്തിലധികം വിലയുള്ള 2 വാച്ചുകൾ കണ്ടെടുത്തു. 
ഇവരുടെ കൂട്ടുപ്രതികൾക്കായും മോഷണം പോയ കാർ അടക്കമുള്ള ശേഷിക്കുന്ന മുതലുകൾ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.
Reactions

Post a Comment

0 Comments