കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിലോടുന്ന മൂകാംബിക ബസ്റ്റാണ് തടഞ്ഞത്.പിന്നാലെ വന്ന ചില ബസുകളും തടഞ്ഞു സംഘർഷമുണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയ രാജപുരം പോലീസ് തക്ക സമയത്ത് സ്ഥലത്തെത്തിയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
കഴിഞ്ഞ ദിവസം വിദ്യാർത്ഥിയെ ബസ് തൊഴിലാളി തള്ളിമാറ്റിയെന്ന പരാതിയിലാണ് സംഘർഷം ഇത് വിദ്യാർത്ഥികൾ ചോദ്യം ചെയ്തു.വിദ്യാർത്ഥികൾ രാജപുരം പോലീസിൽ പരാതി നൽകി. ടെൻറ് പയസ് കോളേജ് സ്റ്റോപ്പിൽ നിന്ന് ഒരു ബസിൽ 10 വിദ്യാർത്ഥികളെ കയറ്റാനാകൂവെന്ന തൊഴിലാളികളുടെ നിലപാട് വിദ്യാർത്ഥികൾ അംഗീകരിക്കാൻ തയ്യാറല്ല
0 Comments