കാസറഗോഡ് :സർക്കാർ ശിശുഭവനിലെ കുട്ടികൾക്ക് ജില്ലാ കലക്ടർ നൽകിയ വാക്ക് പാലിച്ചു
പരവനടുക്കം ശിശുഭവൻ രക്ഷാധികാരിയായ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കണ്ണൂരിലേക്ക് പഠനയാത്രയ്ക്ക് കുട്ടികളോടൊപ്പം ചേർന്നു
കഴിഞ്ഞ മാസം ചിൽഡ്രൻസ് ഹോമിൽ പ്രയാണ 2022 ഉദ്ഘാടന വേളയിൽ കുട്ടികൾ ദിവസവും 10 പുതിയ വാക്കുകൾ വീതം എഴുതിയാൽ ഒരു മാസത്തിനു ശേഷം സ്റ്റഡി ടൂർ നടത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. കുട്ടികൾ അത് അനുസരിച്ചു. കളക്ടർ വാക്കുപാലിച്ചു.
0 Comments