Ticker

6/recent/ticker-posts

തായന്നൂരിൽ നിന്ന് കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ ഉരുക്കിയ നിലയിൽ കണ്ടെത്തി. ബസ് കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: തായന്നൂർ കറു വളപ്പിലെ പ്രഭാകരൻ്റെ വീട്ടിൽ നിന്നും കവർന്ന സ്വർണ്ണാഭരണങ്ങളിൽ  ഒരു ഭാഗം കണ്ടെത്തി. ഒളിവിൽ കഴിയുന്ന അശോകൻ്റെ കൂട്ടാളി ബന്തടുക്ക സ്വദേശിയായ ബസ് കണ്ടക്ടർ മഞ്ജുനാഥനിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. മൂന്നേ മുക്കാൽ പവൻ സ്വർണ്ണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളുമാണ് കവർന്നത്. കേസിൽ റിമാൻറിൽ കഴിയുന്ന  മഞ്ജുനാഥനെ  കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യംചെയ്യലിലാണ് രണ്ടു പവൻ സ്വർണത്തെക്കുറിച്ചു വിവരം ലഭിച്ചത്. ഒരു മൊബൈൽ ഫോണും കണ്ടെത്തി. അവശേഷിക്കുന്ന സ്വർണം അശോകൻ്റെ കൈവശമാ ണുള്ളതെന്ന് മഞ്ജുനാഥ് പൊലീസിനോട് പറഞ്ഞു.
ഹൊസ്ദുദുർഗ് കോടതികസ്റ്റഡിയിൽ വിട്ടമഞ്ജുനാഥിനെ അമ്പലത്തറ എസ് ഐ മധുസൂദനൻ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
കാസർകോട്ടെ ജ്വല്ലറിയിൽ നിന്നാണ് ഉരുക്കിയ സ്വർണ്ണം കണ്ടെത്തിയത്.പ്രതി ഇവിടെ വിൽപ്പന നടത്തിയതാണ്.
കാസർകോട്ടെ കടയിൽ വിറ്റ സാംസംഗ് കമ്പനി ഫോൺ പോലീസ് പിടിച്ചെടുത്തു.
മുഖ്യ പ്രതി അശോകൻ മടിക്കൈ കാട്ടിനുള്ളിലാണ്.
Reactions

Post a Comment

0 Comments